കുട്ടികളത്താണി അങ്ങാടിയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞത് യാത്രക്കാർക്കു ഭീഷണിയാകുന്നു
തിരുനാവായ: പുത്തനത്താണി – തിരുനാവായ റോഡിലെ കുട്ടികളത്താണി അങ്ങാടിയിലെ റോഡിലെ കുഴികൾ യാത്രക്കാർക്കു ഭീഷണിയാകുന്നു. തിരൂർ – തിരുനാവായ- പുത്തനത്താണി എന്നീ ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാർ സംഗമിക്കുന്ന ഇവിടെ മഴപെയ്താൽ വെള്ളക്കെട്ടുമൂലം കുഴികൾ കാണാത്ത രീതിയാണ്. ഒലിച്ചുവരുന്ന മണ്ണ് വിവിധ ഭാഗങ്ങളിൽ ഉയർന്നു നിൽക്കുന്നതും അപകടമാണ്. ദേശീയപാത പുത്തനത്താണിയിൽ അപകടം സംഭവിച്ചാൽ കോഴിക്കോട് – തൃശ്ശൂർ ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാർ ആശ്രയിക്കുന്ന ഏക റോഡാണിത്. ബൈക്ക് യാത്രക്കാർ ഇവിടെ കൂടുതലായി അപകടത്തിൽപ്പെടുന്നു. കുഴി അടച്ച് വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here