HomeNewsGeneralഈ മാവിലെ മാങ്ങ കിട്ടാൻ ഇത്തിരി ‘പുളിക്കും..!

ഈ മാവിലെ മാങ്ങ കിട്ടാൻ ഇത്തിരി ‘പുളിക്കും..!

ഈ മാവിലെ മാങ്ങ കിട്ടാൻ ഇത്തിരി ‘പുളിക്കും..!

വളാഞ്ചേരി: ദേശീയപാത 66 വട്ടപ്പാറ മേലേ വളവിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന ഒരു കൗതുക കാഴ്ചയാണ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഒരു മാവ്. മധുരമൂറുന്ന പഴുത്ത മാങ്ങകൾ നിറഞ്ഞ് തൂങ്ങി നിൽക്കുന്ന ആ കാഴ്ച ഏറെ കൗതുകമാണ്. കൗതുകത്തിനൊപ്പം സങ്കടപ്പെടുത്തുന്ന മറ്റൊന്നുണ്ട്.

മാങ്ങകൾ പഴുത്തതോടെ പകുതിയിലേറെയും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ ചക്രങ്ങളിൽ ഞെരിഞ്ഞമർന്ന് തീരുന്നു. മാങ്ങാ പ്രിയർക്ക് ഏറെ സങ്കടം നിറയ്ക്കുന്ന ഒരു ദൃശ്യവുമാണിത്.പതിറ്റാണ്ടുകളായി മാങ്ങാക്കാലമായാൽ പതിവാണ് ഈ കാഴ്ച. മാസങ്ങൾക്ക് മുൻപ് മാവ് പൂവിട്ട് നിൽക്കുന്നതും മനോഹരമായൊരു കാഴ്ചയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!