HomeNewsPublic Issueമൂന്നാക്കൽ പള്ളി റോഡ് ബസ് സ്റ്റോപ്പിൽ അപകട ഭീഷണിയുയർത്തി മരച്ചില്ലകൾ; വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി നാട്ടുകാർ

മൂന്നാക്കൽ പള്ളി റോഡ് ബസ് സ്റ്റോപ്പിൽ അപകട ഭീഷണിയുയർത്തി മരച്ചില്ലകൾ; വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി നാട്ടുകാർ

moonakkal-tree-road

മൂന്നാക്കൽ പള്ളി റോഡ് ബസ് സ്റ്റോപ്പിൽ അപകട ഭീഷണിയുയർത്തി മരച്ചില്ലകൾ; വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി നാട്ടുകാർ

എടയൂർ: സംസ്ഥാനപാത 73ൽ മൂന്നാക്കൽ പള്ളി റോഡ് ബസ് സ്റ്റോപ്പിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ചീനിമരത്തിന്റെ ചില്ലകൾ അപകടഭീഷണിയുയർത്തുന്നു. പള്ളി റോഡ് ബസ് സ്റ്റോപ്പിൽ ഓട്ടോ പാർക്കിങ്ങിന് സമീപത്തായാണ് ഈ കൂറ്റൻ മരം നിൽക്കുന്നത്. മരത്തിന്റെ വലിയ ഒരു ശിഖരം റോഡിലേക്ക് ചാഞ്ഞതിനാൽ ഉയരം കൂടിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉരഞ്ഞതിന്റെ ഭാഗമായി വലിയൊരളവിൽ തേയ്മാനം സംഭവിക്കുകയും ഇത് റോഡിലേക്ക് വീഴുവാനുള്ള സാഹചര്യവുമാണ് നിലവിലുള്ളത്. ഒരു ശക്തമായ കാറ്റടിച്ചാല്പോലും ഈ ചില്ല പൊട്ടി വീഴുന്നത് അപകടമുണ്ടാക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് അപകടാവസ്ഥയിലായ ചില്ലകൾ വെട്ടിമാറ്റാൻ ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് അപേക്ഷ സമർപ്പിച്ചു. റിയാസ് കണിക്കരകത്ത്, കുറ്റിപ്പറമ്പിൽ മൊയ്തു, കെ കുഞ്ഞുട്ടി, ടി.ടി അഷറഫ് എന്നിവർ സംബന്ധിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!