കരിപ്പോൾ ഗവ. മാപ്പിള ഹൈസ്കൂൾ കാമ്പസിൽ ട്രീ ഹൗസ് നിർമിച്ചു
ആതവനാട്: സ്കൂൾമുറ്റത്ത് ട്രീ ഹൗസ് നിർമിച്ചുനൽകി കുറ്റിപ്പുറം ഉപജില്ലാ റോവേഴ്‌സ് ആൻഡ് റെയ്‌ഞ്ചേഴ്‌സ്. കരിപ്പോൾ ഗവ. മാപ്പിള ഹൈസ്കൂൾ കാമ്പസ് മുറ്റത്താണ് ട്രീ ഹൗസ്, ടെന്റ്, നിപുൺ ടെസ്റ്റ് ക്യാമ്പ് എന്നിവയുൾപ്പെടെ നിർമിച്ചത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. സ്കൗട്ട്‌സ് ജില്ലാ കമ്മിഷണർ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗൈഡ്‌സ് ജില്ലാ കമ്മിഷണർ എം. പാത്തുമ്മക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. തിരൂർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ, പി.ടി.എ. പ്രസിഡന്റ് സൈദ് കരിപ്പോൾ, ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ കമ്മിഷണർമാരായ എം. പാത്തുമ്മക്കുട്ടി, വി.കെ. കോമളവല്ലി, പി. മനോഹരൻ നായർ, ഷൈബി പാലക്കൽ, തൊട്ടിവളപ്പിൽ ജലീൽ, ശശികല നമ്പലാട്ട്, സനൂജ മംഗലശ്ശേരി, വി. നകുൽസേനൻ, ഒ.പി. ഗൗരിശങ്കർ, വി. നീതുകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൗട്ട്‌സ്, ഗൈഡ്‌സ്, റോവർ, റെയ്‌ഞ്ചർ, ബണ്ണീസ് സേവന വിഭാഗങ്ങൾക്ക് വിവിധ പരിശീലന പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ട്രീ ഹൗസ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിൽ ആദ്യമായാണ് റോവേഴ്‌സ് റെയ്‌ഞ്ചേഴ്‌സിനു കീഴിൽ ഇത്തരമൊരു പദ്ധതി പ്രവർത്തനമാരംഭിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here