വട്ടപ്പാറയിൽ ദേശീയപാതയിലേക്ക് മരങ്ങൾ കടപുഴകി വീണു
വളാഞ്ചേരി: ദേശീയപാത വട്ടപ്പാറ ഇറക്കത്തിൽ അക്വേഷ്യ മരങ്ങൾ കടപുഴകി വീണു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് അക്കേഷ്യ മരങ്ങൾ റോഡിലേക്ക് വീണത്. ദേശീയപാതയോട് ചേർന്ന സർക്കാർ ഭൂമിയിലെ അക്വേഷ്യ തോട്ടത്തിലെ മരങ്ങളാണ് കടപുഴകി വീണത്. വർഷങ്ങൾക്ക് മുമ്പ് സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായാണ് ഇവിടെ മരങ്ങൾ വച്ച് പിടിപ്പിച്ചത്. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. അപകട സമയത്ത് ഗതാഗതത്തിരക്കില്ലായിരുന്നു. തിരൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സും, പൊലീസും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുംനാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ച് മാറ്റി ആറുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here