HomeNewsDisasterWindകനത്ത കാറ്റ്; മൂന്നാക്കലിൽ വീടിനു മുകളിലേക്ക് മരങ്ങൾ വീണു

കനത്ത കാറ്റ്; മൂന്നാക്കലിൽ വീടിനു മുകളിലേക്ക് മരങ്ങൾ വീണു

Moonnakkal-tree-fall

കനത്ത കാറ്റ്; മൂന്നാക്കലിൽ വീടിനു മുകളിലേക്ക് മരങ്ങൾ വീണു

എടയൂർ: തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തമായതിനെ തുടർന്ന് പ്രദേശത്ത് നാശനഷ്ടങ്ങൾ കനക്കുന്നു. ശക്തമായ മഴയോടൊപ്പം കാറ്റും വീശിയടിക്കുന്നതാണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണിയായി നിൽക്കുന്നത്. ഇന്ന് പുലർച്ചെ വീശിയടിച്ച ശക്തമായ മൂന്നാക്കലിലെ ഒരു വീട്ടിലേക്ക് രണ്ടു മരങ്ങൾ കടപുഴകി വീണു. പള്ളി റോഡിൽ താമസിക്കുന്ന കെ.എസ്.കെ തങ്ങളുടെ സഹോദരിയുടെ ഗൃഹത്തിലേക്കാണ് മരങ്ങൾ വീണത്. മരങ്ങൾ വീണ് വീടിന്റെ മതിലും ഗേറ്റും തകർന്നു.
Moonnakkal-tree-fall
വീടിനു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ രണ്ടേകാലോടെ ആയിരുന്നു സംഭവം. മരങ്ങൾ വീണതിനെ തുടർന്ന് ഇതു വഴി കടന്നുപോകുന്ന വൈദ്യുതി ലൈനും തകർന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുത ബന്ധം വിച്ച്ഛേദിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!