HomeNewsReligionകാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം തുടങ്ങി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം തുടങ്ങി

kadampuzha-thrikarthika-2019

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം തുടങ്ങി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം തുടങ്ങി. സാംസ്‌കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. പുതുക്കിപ്പണിത ക്ഷേത്രം, ചുറ്റു പ്രദക്ഷിണ വഴി, ഉപ തിടപ്പള്ളി എന്നിവയുടെ സമർപ്പണവും മന്ത്രി നിർവഹിച്ചു. തൃക്കാർത്തിക പുരസ്‌കാരം കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചു. മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ഒ കെ വാസു അധ്യക്ഷനായി. ദേവസ്വം ബോർഡ്‌ കമീഷണർ കെ മുരളി മുഖ്യാതിഥിയായി. ടി എൻ ശിവശങ്കരൻ, പി പി വിമല, ഇ കെ ഗീതാബായ്, കെ രവീന്ദ്രൻ, വി കേശവൻ, എ പ്രദീപൻ, അണ്ടലാടി ഉണ്ണി നമ്പൂതിരി, എം വി അച്യുത വാരിയർ, പുതുമന നാരായണൻ എമ്പ്രാന്തിരി, എൻ വി മുരളീധരൻ, സി വി അച്യുതൻകുട്ടി എന്നിവർ സംസാരിച്ചു. കെ പി മനോജ്‌കുമാർ സ്വാഗതവും കെ വിജയകൃഷ്‌ണൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments

Leave A Comment

Don`t copy text!