സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വീണ്ടും നീട്ടി. ഈമാസം 23 വരെയാണ് ലോക് ഡൗൺ നീട്ടിയത്. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ് മാസം വളരെ നിർണയകമാണ്. രോഗ വ്യാപനം വലിയ രീതിയിൽ തെക്കേ ഇന്ത്യൻ സംസ്ഥാങ്ങനളിൽ വർദ്ധിക്കുന്നു. മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറക്കാൻ കഴിയും. മഴ ശക്തമായ രോഗ വ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും പിണറായി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here