HomeNewsDisasterPandemicമലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു

മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു

kottakkal-road-block

മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു

മലപ്പുറം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതൽ മലപ്പുറത്തും ഉണ്ടാകുക. സംസ്ഥാനത്തുടനീളം ലോക്ഡൗൺ ഇളവുകളോടെ ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു.
lockdown-valanchery
കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗൺ ഒരാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. മലപ്പുറത്തും ഈ ആഴ്ചയോടെ ടിപിആര്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച 13.3 ശതമാനമാണ് മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേ സമയം ഞായറാഴ്ച മലപ്പുറത്ത് പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണം നിലവില്‍ ജില്ലാ കളക്ടര്‍ പിന്‍വലിച്ചിട്ടില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നാളെ തുറക്കില്ലെന്നാണ് അറിയിപ്പ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!