HomeNewsDisasterPandemicപൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു

മലപ്പുറം : പൊന്നാനിയിൽ ഒരാഴ്ചയായി നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ഡൗൺ തിങ്കളാഴ്ച അർധരാത്രിയോടെ പിൻവലിച്ചു. ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തിയതിനാൽ ഇവിടെ കണ്ടെയ്‌ൻമെന്റ് സോണായി തുടരും. സമൂഹവ്യാപനത്തിന്റെ തോത് 0.4 ശതമാനമായി കുറഞ്ഞതിനെത്തുടർന്നാണ് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചത്.

എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരടക്കം 10പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഡോക്ടർമാരുടെയും എടപ്പാളിലെ രണ്ട് ആശുപത്രികളിലെ എണ്ണൂറോളംവരുന്ന ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോവിഡിന്റെ തോത് കുറഞ്ഞതായി കണ്ടു. പൊന്നാനി താലൂക്കിലെ 600-ൽപ്പരം ആരോഗ്യപ്രവർത്തകരുടെയും മറ്റും ആന്റിജൻ പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തു.

ചൊവ്വാഴ്ചമുതൽ പഴം, പച്ചക്കറി, പലചരക്ക്, മരുന്ന്, ബേക്കറിക്കടകൾ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിക്കാൻ മാത്രമേ അനുമതിയുള്ളൂ. ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങളോടെ തുറക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!