HomeNewsProtestപേരശ്ശനൂരിൽ അറവ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ തല്ലി തകർത്തു

പേരശ്ശനൂരിൽ അറവ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ തല്ലി തകർത്തു

waste-truck

പേരശ്ശനൂരിൽ അറവ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ തല്ലി തകർത്തു

കുറ്റിപ്പുറം∙ ജനവാസമേഖലയിലെ ചെങ്കൽ ക്വാറിയി‍ൽ അറവുമാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ അടിച്ചുതകർത്തു. ലോറിയിലെ മൂന്നു ജീവനക്കാരെയും ലോറി ഉടമയെയും കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കോഡൂർ സ്വദേശി മുഹമ്മദ് കബീർ(32), വടക്കാങ്ങര സ്വദേശി മൊയ്തീൻകുട്ടി (35), ചട്ടിപ്പറമ്പ് സ്വദേശി അജ്മൽ (20) ലോറി ഉടമ ഈസ്റ്റ് കോഡൂർ സ്വദേശി മുഹമ്മദ് റജുൽ (24) എന്നിവരാണ് അറസ്റ്റിലായത്. പേരശ്ശനൂർ ബിലാൽ നഗറിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണു സംഭവം.

സ്ഥലത്തെ സ്വകാര്യ ക്വാറിയി‍ൽ നേരത്തേ മാലിന്യം തള്ളിയിരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. പ്രദേശത്ത് ദുർഗന്ധം രൂക്ഷമായതോടെയാണ് ഇന്നലെ പുലർച്ചെ നാട്ടുകാർ കാത്തിരുന്ന് ലോറി പിടികൂടിയത്. പ്രതിഷേധവുമായി എത്തിയ പ്രദേശവാസികൾ ലോറി അടിച്ചുതകർത്തു. പിന്നീട് കുറ്റിപ്പുറം പൊലീസ് എത്തിയാണ് ലോറിയിലുണ്ടായിരുന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. ലോറിഉടമയെ പിന്നീട് പിടികൂടി. മലപ്പുറം ഭാഗത്തെ അറവുശാലകളിൽനിന്നുള്ള മാലിന്യമാണ് ലോറിയിലെത്തിച്ച് തള്ളിയിരുന്നത്.

ക്വാറിയിൽ കുഴിയെടുത്ത് മാലിന്യം സംസ്കരിക്കാനായിരുന്നു നീക്കമെന്നും ക്വാറി ഉടമയുടെ അനുവാദത്തോടെയാണ് ഇതെന്നും കുറ്റിപ്പുറം എസ്ഐ നിപുൺ ശങ്കർ പറഞ്ഞു. ക്വാറിയിലെ കുഴികളിൽ നേരത്തേ തള്ളിയ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. ജനവാസ മേഖലയിൽ ഇത്തരത്തിൽ മാലിന്യം തള്ളാനുള്ള നീക്കം അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. ‍‍


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!