HomeNewsAccidentsവളാഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല

വളാഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല

valanchery-accident-lorry

വളാഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല

വളാഞ്ചേരി: വളാഞ്ചേരി ടൗണിൽ ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത 66ൽ വളാഞ്ചേരി അംബിക ഹോട്ടലിന് മുന്നിലാണ് അപകടം. രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. രാത്രിയിൽ പെയ്ത മഴയിൽ വഴുക്കിയതിനെ തുടർന്നാണ് ലോറി മറിഞ്ഞതെന്നാണ് റിപ്പോർട്ട്. വയനാട് നിന്ന് നേന്ത്രക്കായയുമായി കൊല്ലത്തേക്ക് പോവുകയായിരുന്നു അപകടത്തിൽപെട്ട ലോറി.
valanchery-accident-lorry
ലോറി മറിയുന്നതിനിടെ വഴിയരികിൽ സ്വകാര്യ കമ്പനി സ്ഥാപിച്ച തെരുവ് വിളക്ക് ഇടിച്ചിടുകയും വിളക്കുകാൽ പതിച്ച് സമീപത്തെ ഒരു ഫാൻസി സ്ഥാപനത്തിൻ്റെ മുൻവശത്തെ ചില്ല് ഏതാണ്ട് പൂർണമായും തകർന്ന് വീണു. ഹൈവേ പോലീസും വളാഞ്ചേരി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!