കുറ്റിപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കുറ്റിപ്പുറം: ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂർ സീഡ് ഫാമിന് സമീപം താമസിക്കുന്ന കാഞ്ഞിരകടവത്ത് മുഹമ്മദലിയുടെ മകൻ മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി പെരിങ്ങാടൻ മുസ്തഫയുടെ മകൻ ഷമീർ (23) എനിവരെയാണ് കുറ്റിപ്പുറം എസ്.എച്.ഒ ശശിന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്തെ ലോഡ്ജിൽ കഞ്ചാവുമായി വിൽപനക്ക് രണ്ട് പേർ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഉച്ചയോടെ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ചെന്നൈയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്ന് ഇവർ മൊഴിനൽകി. അവിടെ 3000 രൂപയിൽ താഴെ വിലവരുന്ന കഞ്ചാവ് ഇവിടെ 30000 ൽ അധികം വിലയ്ക്കാണ് ഇവിടെ വിൽക്കുന്നത്. ജുറൈജിന് മുമ്പും നാഡറ്റ് ഭാഗത്ത് കഞ്ചാവ് വിറ്റതിന് കേസുണ്ട്.
തിരൂർ ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ നിർദ്ദേശപ്രകാരം സി.ഐ ശശീന്ദ്രൻ മേലയിൽ, എസ്.ഐമാരായ വിനോദ് TM പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ് സുധീർ സി.പി.ഒ സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്. ചെന്നെ ബാംഗ്ലൂർ എന്നിവിടങ്ങളിൽ ജോലിക്കോ പഠനത്തിനോ എന്ന പേരിൽ പോയി മയക്കുമരുന്ന് കടത്തിലേർപ്പെടുന്നവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഇത്തരക്കാരെ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇവർ പിടിയിലായത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here