HomeNewsCrimeFinancial crimesകുറ്റിപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 63 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ

കുറ്റിപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 63 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ

black-money-arrest-kuttippuram

കുറ്റിപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 63 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ

കുറ്റിപ്പുറം: രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 63 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. വേങ്ങര ചണ്ണയിൽ സ്വദേശി എടക്കണ്ടൻ സഹീർ (26) , വേങ്ങര ചേറൂർ സ്വദേശി ഉത്തൻകാര്യപ്പുറത്ത് സമീർ (24) എന്നിവരേയാണ് കുറ്റിപ്പുറം എസ്.എച്.ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജില്ലാ പൊലിസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വെെ.എസ്.പി ബെന്നിയുടെ നിർദേശത്തെ തുടർന്ന് കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേഖലയിലെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കുറ്റിപ്പുറം പാലത്തിന് മുകളിൽ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി സംഘം പിടിയിലായത്.
black-money-arrest-kuttippuram
കാറിനകത്ത് പ്രത്യേക തയാറാക്കിയ രഹസ്യ അറക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. വേങ്ങരയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ് സിവിൽ പൊലിസ് ഓഫീസർമാരായ രാജേഷ്, ജയപ്രകാശ്, സുമേഷ് പാണ്ടിക്കാട്, കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിലെ മുഹമ്മദ് അശ്റഫ് , അനീഷ് എന്നിവരും കരിപ്പൂർ പൊലിസ് സ്റ്റേഷനിലെ സിറാജുദ്ദീനും തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!