HomeNewsCrimeFraudജിഎസ്‌ടി വെട്ടിപ്പ്‌: രണ്ടുപേർ അറസ്‌റ്റിൽ

ജിഎസ്‌ടി വെട്ടിപ്പ്‌: രണ്ടുപേർ അറസ്‌റ്റിൽ

gst-fraud

ജിഎസ്‌ടി വെട്ടിപ്പ്‌: രണ്ടുപേർ അറസ്‌റ്റിൽ

വളാഞ്ചേരി: ബിനാമി പേരിൽ രജിസ്‌ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജിഎസ്‌ടി (ചരക്ക് സേവന നികുതി) വെട്ടിപ്പ്‌ നടത്തിയ കേസിൽ പൊന്നാനി സ്വദേശികളായ രണ്ടുപേർ അറസ്‌റ്റിൽ. പൊന്നാനി തൃക്കാവ്‌ പറമ്പത്താഴത്ത്‌ പി ആർ റാഷിദ്‌ റഫീക്‌ (30), കറുകതുരുത്തി വളവിൽ അമ്പലത്ത്‌ വീട്ടിൽ ഫൈസൽ നാസർ (24) എന്നിവരെയാണ്‌ വളാഞ്ചേരി പൊലീസ്‌ ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ ടി മനോഹരൻ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇരുവരെയും തിരൂർ ജെഎഫ്‌സിഎം കോടതി റിമാൻഡ്‌ ചെയ്‌തു.
gst-crime
പൊന്നാനി സ്വദേശിയായ മുഹമ്മദിനെ പിടികിട്ടാനുണ്ട്‌. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. റാഷിദ്‌ റഫീക്കിനെ തിരുവനന്തപുരത്തും ഫൈസൽ നാസറിനെ ബംഗളൂരുവിൽനിന്നുമാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. ചോദ്യം ചെയ്യലിനുശേഷം ബുധനാഴ്‌ച വൈകിട്ടാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. വെട്ടിപ്പിനുപിന്നിൽ വൻശൃംഖലയുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. പരാതികൾ കിട്ടുന്ന മുറയ്‌ക്ക്‌ കൂടുതൽ പേരെ പ്രതിചേർക്കും. പിടികിട്ടാനുള്ള മുഹമ്മദാണ്‌ നിലവിൽ ഒന്നാംപ്രതി. റാഷിദ്‌ റഫീക്കും ഫൈസൽ നാസറും രണ്ടും മൂന്നും പ്രതികളും. ജിഎസ്‌ടി തിരിച്ചറിയൽ നമ്പറെടുത്ത്‌ അടയ്‌ക്ക വ്യാപാരത്തിന്റെ പേരിലാണ്‌ വെട്ടിപ്പ്‌. ചരക്ക്‌ നീക്കമില്ലാതെ ബിൽ ട്രേഡിങ്ങിലൂടെ അനധികൃതമായി ഇൻപുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റെടുത്ത്‌ 107 കോടി രൂപയുടെ ഇടപാട്‌ നടന്നതായാണ്‌ അന്വേഷണത്തിൽ കണ്ടെത്തിയത്‌.
gst-fraud
മലപ്പുറം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കാസർകോട്‌ ജില്ലകൾ കേന്ദ്രീകരിച്ചാണ്‌ കൂടുതൽ തട്ടിപ്പ്‌. വളാഞ്ചേരി എടയൂർ യൂസഫിന്റെ പരാതിയിലാണ്‌ കേസ്‌.എസ്‌ഐമാരായ കെ ആർ രഞ്ജിത്‌, അബൂബക്കർ സിദ്ദീക്ക്‌, എഎസ്‌ഐമാരായ വി ആർ സത്യൻ, ജി അനിൽകുമാർ, എസ്‌സിപിഒമാരായ എം ജെറീഷ്‌, അബ്ദുറഹിമാൻ, സിപിഒമാരായ പി വി സുനിൽദേവ്‌, കെ പി രമേഷ്‌ എന്നിവർകൂടി ഉൾപെട്ടതാണ്‌ അന്വേഷകസംഘം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!