HomeNewsAccidentsദുബായില്‍ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശി ഉൾപ്പെടെ 2 മലയാളികള്‍ മരിച്ചു

ദുബായില്‍ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശി ഉൾപ്പെടെ 2 മലയാളികള്‍ മരിച്ചു

ദുബായില്‍ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശി ഉൾപ്പെടെ 2 മലയാളികള്‍ മരിച്ചു

 

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശി ഉൾപ്പെടെ 2 മലയാളികള്‍ മരിച്ചു.

ദുബായ് നഗരത്തിനു സമീപമുള്ള മര്‍മൂം അല്‍ ലിസൈലിയില്‍ ഇന്നലെ രാത്രി ഒന്‍പതിനുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ് പൊട്ടച്ചോല (41), വളാഞ്ചേരി സ്വദേശി

ഷംസുദ്ദീന്‍ പാലക്കല്‍ (42) എന്നിവരാണു മരിച്ചത്. അല്‍ ലിസൈലിയിലെ ഒരു കുതിര വളര്‍ത്തു കേന്ദ്രത്തിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞു രാത്രി നടക്കാനിറങ്ങിയപ്പോള്‍ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മീറ്ററുകളോളം തെറിച്ചുവീണ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!