കാവുംപുറത്ത് പിക്കപ്പ് ലോറി മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ വളാഞ്ചേരിക്കടുത്ത് കാവുംപുറത്ത് പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പൈനാപ്പിൾ കയറ്റി രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനമോടിച്ചിരുന്ന രാമനട്ടുകര സ്വദേശി ജംഷീദ് (35), ഇയാളുടെ സഹോദരപുത്രൻ ദിൽ നവാസ് (19) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടേയും പോലീസിന്റേയും ഏറെ നേരത്തെ ശ്രമഫലമായാണ് ഡ്രൈവറെ പുറത്തെടുക്കാനായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here