HomeNewsAccidentsവട്ടപ്പാറ വളവിൽ 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേർക്കു പരുക്ക്

വട്ടപ്പാറ വളവിൽ 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേർക്കു പരുക്ക്

vattappara accident

വട്ടപ്പാറ വളവിൽ 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേർക്കു പരുക്ക്

വളാഞ്ചേരി: വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ്

രണ്ടുപേർക്ക് ഗുരുതര പരുക്ക്. രാത്രി പത്തോടെയായിരുന്നു അപകടം. ഉത്തരേന്ത്യയിൽ നിന്നു കൊച്ചിയിലേക്ക് ഇരുമ്പുമായി പോകുന്ന ലോറിയാണ് വട്ടപ്പാറയിലെ മുഖ്യവളവിൽ 30 അടി താഴ്ചയിലേക്ക് സുരക്ഷാഭിത്തിയും തകർത്ത് മറിഞ്ഞു വീണത്.

ലോറി ‍ഡ്രൈവറും സഹ ‍‍‍‍ഡ്രൈവറുമാണ് അപകടത്തിൽപെട്ടത്. ലോറി ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. പൊലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. സംഭവമറിഞ്ഞ് അപകട സ്ഥലത്തേക്ക് നാട്ടുകാരും ഒഴുകിയെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. ഹൈവേ പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!