മന്ത്രി മുനീറിന്റെ വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
മന്ത്രി ഡോ. എം.കെ. മുനീര്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി മീമ്പാറ തുപ്പത്താഴത്ത് അബൂതാഹിര്‍ (30), മീമ്പാറ അധികാരത്ത് വീട്ടില്‍ അബ്ദുള്‍സലാം (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലിന് ദേശീയപാതയില്‍ കാവുംപുറത്തയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്നു മന്ത്രിയുടെ വാഹനം എതിരെവന്ന ബൈക്കിലിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ആസ്പത്രിയിലെത്തിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡ്രൈവറും ആസ്പത്രിയിലെത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here