HomeNewsAccidentsവട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം

വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം

vattappara-truck-steel

വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് മലമ്പുഴ സ്വദേശി ശബരി എന്ന മുത്തുകുമാറും (34) സഹായി തമിഴ്നാട് മധുകര സ്വദേശി അയ്യപ്പ (40)നുമാണ് മരിച്ചത്.
vattappara-truck-steel
തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണ പ്രവൃത്തികൾക്കുപയോഗിക്കുന്ന കമ്പിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. പൊലീസും, നാട്ടുകാരും ചേർന്ന് നാലര മണിക്കൂർ നേരം പ്രയത്നിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
vattappara-truck-steel
ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. സ്ഥിരം അപകട മേഖലയാണ് വട്ടപ്പാറ. കഴിഞ്ഞ മാസമാണ് ഇവിരെ പഞ്ചസാര കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!