HomeNewsAccidentsവട്ടപ്പാറയിൽ ലോറിയപകടം; രണ്ടുപേർ മരിച്ചു

വട്ടപ്പാറയിൽ ലോറിയപകടം; രണ്ടുപേർ മരിച്ചു

vattappara-lorry

വട്ടപ്പാറയിൽ ലോറിയപകടം; രണ്ടുപേർ മരിച്ചു

വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വലവിൽ വച്ചുണ്ടായ ലോറിയപകടത്തിൽ രണ്ട് പേർ മരിച്ചു. ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ഇരിമ്പിളിയം ആന്തൂർചോലയിൽ ചന്ദ്രൻ മകൻ സന്തോഷ് (30), ചെല്ലൂർ പകൽ പറമ്പിൽ കിഷോർ (20) എന്നിവരാണ് മരണപ്പെട്ടത്.
lorry-accident
പത്ത് മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് ചെങ്കൽ കയറ്റി തൃപ്രയാറിലേക്ക് വരികയായിരുന്ന ലോറി വട്ടപ്പാറ പ്രധാന വളവിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഏഴ് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ ക്വാറി തൊഴിലാളികളാണ്. ഇരിമ്പിളിയം മങ്കേരി സ്വദേശികളായ അബ്ദുൾ റസാഖ്, സുധീഷ്, ബാലസുബ്രമണ്യൻ, കൊടുമുടി സ്വദേശി സനൽ, ആലപ്പുഴ സ്വദേശി ലത്തീഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം ഇവർ സഞ്ചരിച്ച ലോറിയിൽ ഇടിച്ചതിനെ തുടർന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായതെന്ന് പരിക്കേറ്റവർ പറഞ്ഞു. എന്നാൽ ഇടിച്ച വാഹനം നിർത്താതെ കടന്നുപോയതായും ഇവർ പറഞ്ഞു.
vattappara-lorry
മരണമടഞ്ഞ സന്തോഷും കിഷോറും അപകടസമയത്ത് ലോറിക്ക് മുകളിലായിരുന്നു. ലോറിയുടെ നിയന്ത്രണം വിട്ടതറിഞ്ഞ് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇവർ ശ്രമിച്ചു. എന്നാൽ ഇവരുടെ ശരീരത്തിലേക്കാണ് മതിലിൽ ഇടിച്ച ശേഷം ലോറി മറിഞ്ഞത്. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരണമടഞ്ഞു. ഇവരുടെ മൃതദേഹം നടക്കാവിൽ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാട്ടുകാരും ഫയർ ഫോഴ്സും പോലീസും ട്രോമാ കെയർ വളണ്ടിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!