തിരുനാവായയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
തിരുനാവായ: തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് വില്പനക്കായി കൊണ്ട് വന്ന 2 കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറം എക്സൈസ് ന്റെ പിടിയിലായി. തിരൂർ താലൂക്കിൽ വെട്ടം ദേശത്ത് പനിച്ചേരി വീട്ടിൽ പുരുഷോത്തമൻ മകൻ നിഖിൽ (20 വയസ് ), വെട്ടം വില്ലേജിൽ വാക്കാട് ദേശത്ത് ഓടെങ്ങലത്ത് വീട്ടിൽ വിശ്വനാഥൻ മകൻ സജീവ് (28 വയസ്) എന്നിവരെയാണ് കുറ്റിപ്പുറം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാദിഖും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ സുനിൽ. എസ്.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, ബാലു, ഗിരീഷ്, നിധിൻ മാധവൻ, ലെനിൻ എന്നിവർ റെയിഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here