കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു കൽപകഞ്ചേരി, ചെറിയമുണ്ടം സ്വദേശികൾ
തിരൂർ: കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി യുഎഇ ആരോഗ്യവകുപ്പും, ആരോഗ്യവകുപ്പ് അബുദാബി, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി എന്നിവയുമായി സഹകരിച്ച് സിനോഫോം സിഎൻ ബീജിയാ കമ്പനി നിർമിക്കുന്ന വാക്സിൻ്റെ മൂന്നാമത് ക്ലീനിക്കൽ ട്രയലിൻ്റെ ഭാഗമാകുകയാണ് പൊൻമുണ്ടം മൂസ ഹാജിപടി കുറിയോടത്ത് അലവിക്കുട്ടിയുടെ മകൻ മുജീബ് റഹ് മാനും, കൽപകഞ്ചേരി പറവന്നൂരിലെ നായൻകോട്ടിൽ അബ്ദുൽ ഗഫൂറും. ആദ്യ ഡോസ് സ്വീകരിച്ച ശേഷം തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വിളിച്ച് വിവരങ്ങൾ അന്യേഷിക്കുന്നുണ്ടെന്ന് മുജീബ് പറഞ്ഞു. ഒരോ ദിവസം ആരോഗ്യ വിവരങ്ങൾ സ്വയം പരിശോധിച്ച് റിപ്പോർട്ട് രേഖപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.ഇതിനായി ഒരു ഡയറിയും നൽകിയിട്ടുണ്ട്. 21 ദിവസം കഴിഞ്ഞ് അടുത്ത വാക്സിൻ കുത്തി വെക്കും, 35-ാം ദിവസവും 49ാം ദിവസവും ഡോക്ടർ പരിശോധിക്കും. അബുദാബിയിലെ മുസ്തഫ ഡി ലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയിലെ സീനിയർ അകൗണ്ടൻ്റായി ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ് ഇയാൾ.മൂസ ഹാജി പടി മാസ്ക് ക്ലബ്ബിൻ്റെ സജീവ പ്രവർത്തകനാണ്. നായൻ കോട്ടിൽ അബ്ദുൽ ഗഫൂർ കെ എം സി സി യുടെ സജീവ പ്രവർത്തകനാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here