ആഢംബര കാറിൽ നിരോധിത ലഹരി വസ്തുക്കൾ കടത്തുകയായിരുന്ന വളാഞ്ചേരി സ്വദേശികൾ ഇരിട്ടിയിൽ പിടിയിൽ
ഇരിട്ടി :- കർണ്ണാടകയിൽ നിന്നും ആഢംബര കാറിൽ മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രണ്ട് ക്വിൻറൽ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കിളിയന്തറ എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് മലപ്പുറം വളാഞ്ചേരി സ്വദേശികായ കെ.കെ ഫൈസൽ (33), സൈനുൽ ആബിദ് (29) എന്നിവരെ രണ്ട് ക്വിൻറൽ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ ടി. ഐ ടൈറ്റസ്, പ്രിവന്റീവ് ഓഫീസർമാരായ ഇ.ജിമ്മി, എം കെ സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് പുതപ്പറമ്പിൽ വി എൻ സതീശ് എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഇവരെ പിടികൂടിയത്
ലഹരി ഉൽപ്പന്നങ്ങൾ കടത്താനുപയോഗിച്ച ടൊയോട്ട കാറും പിടിച്ചെടുത്തിട്ടുണ്ട്. കർണ്ണാടകയിലെ ഹുസൂരിൽ നിന്നും മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ചു നൽകാനാണ് ആഢംബരകാറിന്റെ ഡിക്കിയിൽ 13 ചാക്കുകളിലായി 650 കവറുകളിൽ 19500 പാക്കറ്റ് (രണ്ട് ക്വിൻറൽ) നിരോധിതലഹരി ഉൽപ്പന്നങ്ങളായ ഹാൻസ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഫൈസലും സൈനുൽ ആബിദുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here