Two nabbed for throwing a lady out of running car near Valanchery
വളാഞ്ചേരിക്കടുത്ത് മീമ്പാറയില്‍ യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. എടയൂര്‍ ചീനിച്ചോട് സ്വദേശികളായ ആടക്കുന്നത്ത് അബ്ദുള്‍റഷീദ് (27), കാര്‍ ഓടിച്ചിരുന്ന വല്ലക്കാട്ടുതൊടി സിദ്ദീഖ് (26) എന്നിവരാണ് പിടിയിലായതെന്ന് വളാഞ്ചേരി എസ്.ഐ എന്‍.സി. മോഹനന്‍ പറഞ്ഞു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന ഇരുവരും കുടുങ്ങിയത്.
മെയ് മൂന്നിന് വൈകീട്ട് നാലിന് വളാഞ്ചേരി മീമ്പാറയിലാണ് വിവാഹിതയും മുപ്പത് വയസ്സു മുള്ള പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയായ യുവതിയെ ഇരുവരും ചേര്‍ന്ന് മാരുതികാറില്‍നിന്ന് റോഡിലേക്ക് തള്ളിയിട്ടത്. വീഴ്ചയില്‍ പരിക്കേറ്റ യുവതിയെ വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മദ്യപിച്ച നിലയിലായിരുന്നു യുവതിയെന്ന് ആസ്പത്രി അധികൃതര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Summary:Two nabbed for throwing a lady out of running car near Valanchery
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here