വളാഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി
വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. നിസാർ, നടക്കാവിൽ എന്നീ ആശുപത്രികൾക്കാണ് വാക്സിനേഷൻ കേന്ദ്രങ്ങളാക്കാൻ സർക്കാർ അനുമതി ലഭിച്ചത്.
നിസാർ ആശുപത്രിയിലെ വാക്ഷിനേഷൻ കേന്ദ്രത്തിലെ ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സൗകര്യങ്ങള്‍ സർക്കാർ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശാനുസരണം നിസാര്‍ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുളളത് എന്ന് ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എന്‍.എം മുജീബ് റഹ്മാന്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രത്തിന് ഡോ.വസീം, ഡോ.മില്ലര്‍ എന്നിവരാണ് നേതൃത്ത്വം നല്‍കുന്നത്.
നടക്കാവിൽ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരക്ക് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സർക്കാർ ലിസ്റ്റ് പ്രകാരമുള്ള സ്വീകർത്താക്കൾക്ക് ഇവിടങ്ങളിൽ നിന്ന് വാക്സിനേഷന്‍ എടുക്കാവുന്നതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here