തമിഴ് മോഷണസംഘത്തിലെ രണ്ടു സ്ത്രീകളെ കോട്ടക്കലിൽ പിടികൂടി
കോട്ടക്കൽ : തമിഴ്നാട്ടിൽ മോഷണം തൊഴിലാക്കിയ സംഘത്തിലെ രണ്ടു സ്ത്രീകളെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ച് തൊണ്ടി മുതലുമായി പിടിയിലായി. ധർമ്മപുരി സ്വദേശികളായ പാർവദി (46) നന്ദിനി സംഗീത (45) എന്നിവരെയാണ് പിടികൂടിയത്. ഇവർ രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹകരണത്തോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. രണ്ടത്താണിയിൽ നിന്നും ചങ്കുവെട്ടി യിലേക്കുള്ള യാത്രക്കിടെ പറമ്പിലങ്ങാടി സ്വദേശിനിയായ ഒരു വീട്ടമ്മയുടെ പേഴ്സ് മോഷണം ചെയ്ത രക്ഷപ്പെടുന്നതിനിടയിലാണ് ചങ്കുവെട്ടി യിൽ വച്ച് സംഘത്തെ പിച്ചത്. പിടിയിലായവർ ആദ്യം കുറ്റം സമ്മതിക്കാതെ ഇരിക്കുകയും യഥാർത്ഥ പേര് പറയാതിരിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ചോദ്യംചെയ്ത് തന്ത്രപരമായി ഇടപെട്ട് മോഷണം ചെയ്ത മുതലുകളിൽ ചിലത് കണ്ടെടുക്കുകയും ചെയ്തു.
തൃശ്ശൂർ പാലക്കാട് കോഴിക്കോട് വയനാട് എന്നീ ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു . നാട്ടിൽ ഇവരുടെ സംഘാംഗങ്ങളായ ആളുകൾ ഇറങ്ങിയിട്ടുണ്ടെന്നും ആളുകൾ ബസ്സിലും മറ്റും യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോട്ടയ്ക്കൽ പോലീസ് അറിയിച്ചു . പിടിയിലായ സ്ത്രീകളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മേഷണം ചെയ്ത ഉടനെ തൊണ്ടിമുതൽ കൈമാറ്റം ചെയ്യലാണ് പതിവെങ്കിലും പ്രതികൾക്ക് ഇത്തവണ മുതലുകൾ പൂർണമായും കൈമാറ്റം ചെയ്യാൻ കഴിഞ്ഞില്ല. കോട്ടയ്ക്കൽ ഇൻസ്പെക്ടറായ സുജിത്. എം,എസ് ഐ അജിത്ത്. കെ, ജി എസ് ഐ. ഷാജു പി കെ, പോലീസുകാരായ സജി അലക്സാണ്ടർ, സുജാത,വീണ, സുജിത്ത്,ശരൺ, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here