കുറ്റിപ്പുറം പേരശ്ശനൂരിൽ മോഷണശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ
കുറ്റിപ്പുറം: നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയടക്കം രണ്ട് പേർ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. വഴിക്കടവ് കുമ്പളകല്ല് കുന്നുമ്മൽ വീട്ടിൽ അലവിയുടെ മകൻ സൈനുൽ ആബിദ് (39), വാടാനപ്പള്ളി തൃത്തല്ലുർ, ഇത്തിക്കാട്ടിൽ വീട്ടിൽ മാധവന്റെ മകൻ സച്ചിൻ മാധവൻ (30) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പ്രമോദ് എം.സിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പേരശ്ശനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും നാല് സിം കാർഡുകളും ഒരു കമ്പിപ്പാരയും ഒരു മടവാളും കണ്ടെടുത്തു.
സൈനുൽ ആബിദ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. വഴിക്കടവ്, എടക്കര, നിലമ്പൂർ, പോത്തുകല്ല്, വണ്ടൂർ, തൃശൂർ, മേലാറ്റൂർ, കരുവാരക്കുണ്ട്, വാടാനപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പതിനാലോളം കേസുകൾ നിലവിലുള്ളതായി പോലീസ് വെളിപ്പെടുത്തി. സമാന കേസുകളിലൊന്നിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ തൃശ്ശൂർ അതി സുരക്ഷാ ജയിലിൽ നിന്ന് 4 മാസം മുൻപാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്.
ഇൻസ്പെക്ടർ പ്രമോദിനെ കൂടാതെ എസ്.ഐ വിനോദ്, എസ്.സി.പി.ഒ കിഷോർ, സി.പി.ഒ രഞ്ചിത്ത്, ബിജേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here