ചെമ്പിക്കലിൽ ടോറസ് ലോറിയിൽനിന്ന് മെറ്റൽ തെറിച്ചുവീണു; തെന്നിവീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്ക്
കുറ്റിപ്പുറം : ടോറസ് ലോറിയിൽനിന്ന് മെറ്റൽ റോഡിലേക്ക് തെറിച്ചുവീണു. മെറ്റലിൽ തെന്നിവീണ് ഒട്ടേറെ ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു. തിരൂർ റോഡിലെ ചെമ്പിക്കലിൽ ശനിയാഴ്‌ച ഉച്ചയ്ക്കാണ് ടോറസ് ലോറിയുടെ പിന്നിലെ വാതിൽ തുറന്ന് മെറ്റൽ റോഡിൽ പരന്നത്.
ചെമ്പിക്കലിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ലോക്ക് കം ബ്രിഡ്‌ജിന്റെ പാലത്തിലെ കുഴിയിൽ ടോറസ് ലോറിയുടെ പിൻചക്രം വീണതോടേയാണ് വാതിൽ തുറന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ടോറസ് ലോറിക്കാരിൽനിന്ന് പിഴ ഈടാക്കിയതല്ലാതെ മെറ്റൽ നീക്കംചെയ്യാൻ നിർദേശിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വൈകുന്നേരം നാലുമണിയോടെ നാട്ടുകാരാണ് ഒരു പരിധിവരെ നീക്കംചെയ്തത്. ഇതിനിടയിൽ ആറ് ഇരുചക്രവാഹന യാത്രക്കാർക്ക് മെറ്റലിൽ തെന്നിവീണ് പരിക്കേറ്റു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടതോടെ റോഡിന്റെ ഇരുഭാഗത്തും മണിക്കൂറുകളോളം നീണ്ട വാഹനനിരയാണുണ്ടായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here