മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കളെ പിടികൂടി
മലപ്പുറം: എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ ആന്റി നർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ് മലപ്പുറം നഗരത്തിലും കൂട്ടിലങ്ങാടി കൊളപ്പറമ്പിലും നടത്തിയ പരിശോധനയിൽ എംഡിഎംഎയുടെ 232 പാക്കറ്റുകൾ (63.12 ഗ്രാം), എട്ട് എൽഎസ്ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി രണ്ട് യുവാക്കളെ പിടികൂടി. പാണക്കാട് പൈത്തിനിപറമ്പ് മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസ് (24), കൂട്ടിലങ്ങാടി വില്ലേജിൽ കൊളപ്പറമ്പ് ദേശത്ത് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗഷീൻ (23) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പകൽ മലപ്പുറം നഗരത്തിൽ നടത്തിയ പരിശോധനയിലാണ് സൽമാൻ ഫാരിസിനെ പിടികൂടിയത്. കാറിൽനിന്ന് 138 പാക്കറ്റ് (30.12 ഗ്രാം) എംഡിഎംഎ മയക്കുമരുന്ന് കണ്ടെടുത്തു. തുടരന്വേഷണത്തിൽ കൂട്ടാളി മുഹമ്മദ് നൗഷീലിനെ കുറിച്ച് വിവരം ലഭിച്ചു. നൗഷീലിനെ കൂട്ടിലങ്ങാടിയിലെ വീട്ടിലെത്തി പിടികൂടി. 94 പാക്കറ്റ് (33 ഗ്രാം) എംഡിഎംഎ യും എട്ട് എൽഎസ്ഡി സ്റ്റാമ്പുകൾ (0.1291 ഗ്രാം), 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ വീട്ടിൽനിന്ന് കണ്ടെടുത്തു. മുഹമ്മദ് നൗഷീൻ ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കൊറിയർ മുഖേന വരുത്തുന്ന മയക്കുമരുന്നുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ടുംപേരും വിൽപ്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here