തിരൂരില്‍ ബൈക്ക് ബസിനടിയില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
തിരൂര്‍: മലപ്പുറം തിരൂരിലെ മംഗലം ജങ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി സിറാജുല്‍ഹുദ ദഅവ അറബിക് കോളേജില്‍ പഠിക്കുന്ന ഹനാന് വെണ്ണക്കോട്, അബ്ദുള്ള വെള്ളമുണ്ട എന്നീ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീഴുകയായിരുന്നു.
കൂട്ടായില് നിന്ന് മംഗലത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ മംഗലം ജങ്ഷനില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് ബസ് കയറി ഇറങ്ങി. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബസിന്റെ പിന്‍ചക്രം രണ്ടുപേരുടെയും ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.