HomeNewsNRIഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ

ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ

uae

ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ

ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​ന​ക​ത്തെ പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം ഹാ​ജ​രാ​ക്ക​ണം. ദു​ബാ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​ല്ലാം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടാവണമെന്നും ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതർ വ്യക്തമാക്കുന്നു. പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തു വ​രെ യാ​ത്ര​ക്കാ​ർ താ​മ​സ സ്ഥ​ല​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
india-uae
ഇ​ന്ത്യ​യെ കൂ​ടാ​തെ നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കും നീ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ല്‍ 24 നാ​ണ് യു​എ​ഇ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!