സ്പോൺസർമാരുടെ സഹായമില്ലാതെ ആശ്രിത വിസ നീട്ടാം; തീരുമാനവുമായി യുഎഇ
അബുദാബി: സ്പോൺസറുടെ സഹായമില്ലാതെ തന്നെ ആശ്രിത വിസ നീട്ടാവുന്ന തീരുമാനവുമായി യുഎഇ. ആശ്രിത വിസക്കാരായ വിധവകൾക്കും വിവാഹമോചിതർക്കുമാണ് പ്രത്യേക പരിഗണന നൽകുന്നത്. ഇത്തരക്കാർക്ക് സ്പോൺസറില്ലാതെ ഒരു വർഷം വരെ വിസ നീട്ടിനൽകാനാണ് തീരുമാനം. കുടുംബവിസയിൽ രാജ്യത്തെത്തിയ ശേഷം ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നിവയുണ്ടാകുന്ന സ്ത്രീകൾക്കാണ് ആനുകൂല്യം ലഭിക്കുക. ഇത്തരത്തിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യം വിനിയോഗിക്കാവുന്നതാണ്. മനുഷ്യത്വപരമായ നടപടിയെന്നാണ് തീരുമാനത്തെ അധികൃതർ വിശേഷിപ്പിച്ചത്. വിവാഹമോചനം, മരണം എന്നിവ സംഭവിച്ച തീയതി കണക്കിലാക്കിയായിരിക്കും വിസ നീട്ടി നൽക്കുക. ഭർത്താവിന്റെ മരണം അല്ലെങ്കിൽ വിവാഹമോചനം നടക്കുന്ന സമയത്ത് കുടുംബ വിസയ്ക്ക് കാലാവധിയുണ്ടെങ്കിൽ മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അതേസമയം ഡ്രൈവിംഗ് ലൈസൻസിനായുള്ള നടപടിക്രമങ്ങളിൽ മാറ്റവുമായി യുഎഇയിലെ മറ്റൊരു എമിറേറ്റ് കൂടി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി റാസൽഖൈമ എമിറേറ്റിൽ ലൈസൻസിന് വൺ ഡേ ടെസ്റ്റ് നടപ്പിലാക്കി തുടങ്ങും. ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതാണ് എമിറേറ്റിന്റെ പുതിയ പദ്ധതി. ഇതോടെ ഷാർജയ്ക്ക് പിന്നാലെ വൺ ഡേ ടെസ്റ്റ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ എമിറേറ്റായി റാസൽഖൈമ മാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here