യു എ ഇ തൊഴില്‍ വിസ: സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന പ്രചാരണത്തില്‍ ആശയക്കുഴപ്പം
യു എ ഇ യില്‍ ഇന്ത്യക്കാര്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന വാര്‍ത്തകളില്‍ ആശയക്കുഴപ്പം. ഇന്ത്യ അടക്കം ഒന്‍പത് രാജ്യങ്ങളിലുള്ളവര്‍ക്ക് യു എ ഇ തൊഴില്‍വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇളവ് അനുവദിച്ചു എന്നാണ് ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായത്. ഇതേക്കുറിച്ചു ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
ഇത്തരമൊരു ഇളവ് ഇന്നലെ ലഭ്യമായിട്ടുണ്ടെന്നു തസ്ഹീല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴില്‍ വിസക്ക് അപേക്ഷ സമര്‍പിക്കുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നിടത്ത് ഇന്നലെ അത് ആവശ്യപ്പെട്ടിരുന്നില്ല.
എന്നാല്‍ ഇതുസംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ നടപടിയില്‍ മാറ്റം വരുത്തിയില്ലെന്നും പി സി സി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് എന്ന മറുപടിയാണ് ലഭിച്ചത്. സാങ്കേതിക തകരാറാണ് ഇങ്ങനെയൊരു ആശയക്കുഴപ്പത്തിന് കാരണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതാവാം സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനിവാര്യമല്ലെന്ന നിഗമനത്തിലെത്തിച്ചേരാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ യിൽ പ്രവർത്തിക്കുന്ന റേഡിയോയുടെ ഫേസ്‌ബുക്ക് പേജിലാണ് പിസിസി ഒഴിവാക്കി എന്നുള്ള വീഡിയോ വന്നത്. ഇത് വൈറലാവുകയും ചെയ്തു. യു.എ.ഇ യിൽ പ്രവർത്തിക്കുന്ന പ്രധാന മാധ്യമങ്ങൾ ഇതേക്കുറിച്ച് ഇതു വരെ പ്രതികരിച്ചിട്ടില്ല എന്നതും കൌതുകകരമായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here