HomeNewsNRIയുഎഇ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കുന്നു; തൊഴിലന്വേഷകര്‍ക്ക് പ്രത്യേക വിസ

യുഎഇ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കുന്നു; തൊഴിലന്വേഷകര്‍ക്ക് പ്രത്യേക വിസ

uae

യുഎഇ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കുന്നു; തൊഴിലന്വേഷകര്‍ക്ക് പ്രത്യേക വിസ

സന്ദർശക, ടൂറിസ്റ്റ് വിസകൾക്ക് യുഎഇ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. സന്ദർശക, ടൂറിസ്റ്റ് വിസകളിലെത്തുന്നവരാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവരിൽ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ആഗസ്ത് ഒന്നിനു തുടങ്ങിയ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയവരിൽ വലിയൊരു പങ്കും ഇവരാണ്. മൂന്നുമുതൽ ആറു മാസംവരെ കാലാവധിയുള്ള സന്ദർശക, ഉദ്യോഗാർഥി വിസ നടപ്പാക്കുമെന്ന‌് അധികൃതർ അറിയിച്ചു. ഇതിനു സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കിയേക്കും. പല നിയമലംഘകരും അപകടകരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തി. തൊഴിലന്വേഷകർക്ക് പ്രത്യേക ഉപാധികൾ നിശ്ചയിക്കുന്നതോടെ വിസാ കാലാവധി തീരുന്നതോടെ അവർ തിരിച്ചു പോയെന്ന് ഉറപ്പാക്കാനാകും.
uae-visa
തീരുമാനം നടപ്പായാൽ സെക്യൂരിറ്റി തുക മുൻകൂറായി അടച്ചാലേ സന്ദർശകവിസ അനുവദിക്കൂവെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ‌് സിറ്റിസൻഷിപ്പ് അറിയിച്ചു. ഒക്‌ടോബർ 31ന‌് പൊതുമാപ്പ് അവസാനിച്ചാൽ ആറുമാസ സന്ദർശകവിസയും ഉദ്യോഗാർഥി വിസയും നൽകും. ഇതുവഴി തൊഴിൽ കണ്ടെത്താൻ അപേക്ഷകർക്ക് മതിയായ സമയം ലഭിക്കുമെന്നും അനധികൃതമായി തങ്ങുന്നത് ഒഴിവാക്കാനാകുമെന്നും അധികൃതർ പറഞ്ഞു. കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവർക്ക് മടക്കയാത്ര ടിക്കറ്റുകൾ നൽകാൻ എംബസികളോട് ആവശ്യപ്പെടും.
visa
പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമ ലംഘകർക്കെതിരെ നടപടി കർശനമാക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചു പോകുന്നവർ എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ പത്തു ദിവസത്തിനകം രാജ്യം വിടണം. രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് ഇളവുചെയ്ത ഫീസായ 220 ദിർഹം അടച്ചാൽ വിവിധ എമിറേറ്റുകളിലെ ഒമ്പതു പൊതുമാപ്പ് കേന്ദ്രങ്ങളിൽനിന്ന് എക്സിറ്റ് പെർമിറ്റ് ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു. പദവി ശരിയാക്കി രാജ്യത്ത് തങ്ങുന്നവർ പുതിയ സ്പോൺസറെ ലഭിച്ച രേഖകളും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫക്കറ്റും ഹാജരാക്കി വിസ ട്രാൻസ്ഫർ ചെയ്യണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!