മൂർക്കത്ത് ഹംസ മാസ്റ്ററുടെ നടുവട്ടം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ പര്യടനം സമാപിച്ചു
കുറ്റിപ്പുറം: അങ്ങാടികളിലും പ്രധാന കലകളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യത്ഥിച്ചും കുശലാന്വേഷണങ്ങൾ നടത്തിയും ജനഹൃദയങ്ങളിലേറി ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി മൂർക്കത്ത് ഹംസ മാസ്റ്റർ. കുറ്റിപ്പുറത്ത് നടുവട്ടം ബ്ലോക്ക് പഞ്ചായത്ത്
ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. ആവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് പ്രവർത്തകരും വോട്ടർമാരും ഓരോ കേന്ദ്രത്തിലും നൽകിയത്. രാവിലെ 10 മണിക്ക് ചെമ്പിക്കലിൽ നിന്നും പര്യടനം ആരംഭിച്ചു.കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് ചെയർമാൻ
പാഴൂർ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷൻ കൺവീനർ ആതവനാട് മുഹമ്മദ് കുട്ടി, പരപ്പാര സിദ്ദീഖ്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ആഷിഖ് കൊളത്തോൾ, പി. പേങ്ങൻ എന്നിവർ പ്രസംഗിച്ചു. പാഴൂർ, പകരനെല്ലൂർ മേലെ അങ്ങാടി, പകരനെല്ലൂർ അങ്ങാടി, ഊരോത്ത് പള്ളിയാൽ, കൊളത്തോൾ ബദ്ർ പള്ളി, നരിക്കുളം, മാണിയംകാട്, തെക്കേ നാഗപറമ്പ്, നടുവിലങ്ങാടി, കൊളത്തോൾ, കൈതൃക്കോവിൽ, വെള്ളാറമ്പ്, നടുവട്ടം പാറ, ജില്ലി കമ്പനി, ഹെൽത്ത് സെന്റർ, കമ്പനിപ്പടി, രാങ്ങാട്ടൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി നടുവട്ടം നാഗപറമ്പിൽ സമാപിച്ചു.
സമാപന പൊതു യോഗം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ഡിവിഷൻ കൺവീനർ ഉമർ ഗുരുക്കൾ, വി. മദുസൂദനൻ, കടവണ്ടി ഉമ്മർ, എം.എ റഹ്മാൻ, എം.വി ഷുക്കൂർ, എം.പി സിദ്ദീഖ്, പിലാത്തേത്ത് കുഞ്ഞാപ്പുട്ടി ഹാജി, കല്ലിങ്ങൽ മൊയ്തീൻ കുട്ടി മാസ്റ്റർ, അഷ്റഫ് രാങ്ങാട്ടൂർ, സിദ്ദീഖ് പാലാറ, മുനീർ മാസ്റ്റർ താഴത്തേതിൽ, ഹനീഫ പരപ്പാര, സുഹൈൽ വി.ടി, ഹമീദ് ഹാജി നടുവട്ടം, ഗഫൂർ കിഴക്കും പാട്ട്, ജാഫർ പറമ്പാടൻ, ഹമീദ് കൊളത്തോൾ, പ്രതാപൻ മാണിയംകാട്, എ വേലായുധൻ, പരുത്തിപ്ര യാഹുട്ടി, കെ.പി വാരിജാക്ഷൻ, അലി വെട്ടിക്കാട്ടിൽ, മേലേതിൽ മാനു, സൈനുദ്ദീൻ ഒ.പി എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ കെ.ഇ സഹീർ മാസ്റ്റർ (കഴുത്തല്ലൂർ), സറീന ടീച്ചർ (നടുവട്ടം) വാർഡ് സ്ഥാനാർത്ഥികളായ പരപ്പാര സിദ്ദീഖ്, കെ.ടി സിദ്ദീഖ്, ഫസീന അഹമ്മദ് കുട്ടി, നസീറ ഹനീഫ, താഴത്തേതിൽ ജാബിർ മാസ്റ്റർ പരുത്തിപ്ര സൈഫുന്നിസ,
രബിത കൊടലത്ത് വളപ്പിൽ, നിഷ രാജേഷ് എന്നിവരും വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചു സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here