പൈങ്കണ്ണൂരിൽ ഇരുനൂറിലധികം വീടുകളിലേക്ക് പച്ചക്കറി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു യു.ഡി.എഫ് കമ്മിറ്റി
വളാഞ്ചേരി: പൈങ്കണ്ണൂരിൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുനൂറിലധികം വീടുകളിലേക്ക് പച്ചക്കറി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ ഡിവിഷൻ 20 പൈങ്കണ്ണൂർ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ ഇരുനൂറിലധികം വീടുകളിലേക്ക് പച്ചക്കറി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർ ഷാഹിന റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. മുസ്തഫ, ഡോ:സന്തോഷ് ബാബു, സുജിത്ത്, നാസർ വളാഞ്ചേരി, അബൂബക്കർ കെ.കെ എന്നിവർ പങ്കെടുത്തു. നവാബ്,റസാക്ക്,സുനിൽ,കബീർ,സുബ്രൻ,സജീവ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here