രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ നടപടി; യു.ഡി.എഫ് ചങ്ങരംകുളത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം: രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ ലോകസഭാ സെക്രട്ടറിയേറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സദസ്സുകൾ നടന്നു. പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് പ്രതിഷേധ സദസ്സ് ജില്ല യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും, ഭരണഘടനയെയും അപ്രസക്തമാക്കി ഫാസിസ്റ്റ് വൽക്കരിക്കാനുള്ള സംഘപരിവാർ നീക്കമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി അദാനി പോലുള്ള കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് നരേന്ദ്രമോദിയുടെ കേന്ദ്ര ഗവൺമെന്റ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സദസ്സിൽ യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല, പി അബ്ദുൽ ഹമീദ്, പി കെ ബഷീർ, പിടി അജയ് മോഹൻ, ആര്യാടൻ ഷൗക്കത്ത്, അഡ്വ: യുഎ ലത്തീഫ്, വിഎസ് ജോയ്, നജീബ് കാന്തപുരം തുടങ്ങിയവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here