തിരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ വിജയാഹ്ളാദ റാലി സംഘടിപ്പിച്ചു യു.ഡി.എഫ്
വളാഞ്ചേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ ഐക്യജനാധിപത്യ മുന്നണി വളാഞ്ചേരിയിൽ വിജയാഹ്ളാദ റാലി സംഘടിപ്പിച്ചു. കാവുംപുറത്ത് നിന്ന് തുടങ്ങി വളാഞ്ചേരി ടൗണിൽ സമാപിച്ച റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബാൻ്റ് ശിങ്കാരി മേളം, ഡി ജെ, കരിമരുന്ന് പ്രയോഗം തുടങ്ങിയവ റാലിക്ക് കൊഴുപ്പേകി. യു ഡി എഫ് ചെയർമാൻ പറശ്ശേരി അസൈനാർ, കൺവീനർ സലാം വളാഞ്ചേരി, ടി.കെ ആബിദലി, കെ.വി ഉണ്ണികൃഷ്ണൻ, അഷറഫ് അമ്പലത്തിങ്ങൽ, മുഹമ്മദലി നീറ്റുകാട്ടിൽ, സി അബ്ദുൽ നാസർ, തൗഫീഖ് പാറമ്മൽ, സി ദാവൂദ് മാസ്റ്റർ, യു യൂസഫ്, കെ മുസ്തഫ മാസ്റ്റർ, മൂർക്കത്ത് മുസ്തഫ, ടി.ക സലിം, പി.പി ഷാഫി നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here