HomeNewsMeetingകോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ‘ലീഡർ വിത്ത് ലീഡേഴ്‌സ്’ സംഗമം സംഘടിപ്പിച്ചു

കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ‘ലീഡർ വിത്ത് ലീഡേഴ്‌സ്’ സംഗമം സംഘടിപ്പിച്ചു

Leader-with-leader-meet-kadampzuha

കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ‘ലീഡർ വിത്ത് ലീഡേഴ്‌സ്’ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി : രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന കരിനിയമങ്ങളെല്ലാം ഇന്ത്യ മുന്നണി അധികാരത്തിൽവന്നാൽ ചവറ്റുകൊട്ടയിലെറിയുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി കാടാമ്പുഴ മൈത്രീഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ലീഡർ വിത്ത് ലീഡേഴ്‌സ്’ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Leader-with-leader-meet-kadampzuha
മതേതര ജനാധിപത്യചേരിയും വർഗീയ ഫാസിസ്റ്റ് ശക്തികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇത് ലോകം ഉറ്റുനോക്കുകയാണ്. പ്രതിപക്ഷനേതാക്കളെ തിരഞ്ഞുപിടിച്ച് ജയിലിലടയ്ക്കുന്ന അസാധാരണ സംഭവങ്ങളുണ്ടാവുന്നു. ഇന്ത്യ മുന്നണിക്കും രാഹുൽഗാന്ധിയുടെ കരങ്ങൾക്കും ശക്തി പകരുകയാണ് കാലഘട്ടത്തിന്റെ ഉത്തരവാദിത്വമെന്നും അതിനായി എല്ലാവരും ജാഗ്രതയോടെ നിലയുറപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൽ ഹമീദ്, കെ.പി.സി.സി. സെക്രട്ടറി സലീം, അഷ്റഫ് കോക്കൂർ, ഇബ്രാഹിം മുതൂർ, കെ.എം. അബ്ദുൽ ഗഫൂർ, പി. സൈതലവി, പി.സി.എ. നൂർ, ഉമ്മർ ഗുരുക്കൾ, ബഷീർ രണ്ടത്താണി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!