HomeNewsProtestതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അവഗണന; യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഇന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അവഗണന; യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഇന്ന്

udf

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അവഗണന; യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ ഇന്ന് രാവിലെ പത്ത് മുതൽ പതിനൊന്ന് വരെ കുത്തിയിരിപ്പ് സമരം നടത്തും. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമരമുണ്ടായിരിക്കും. പദ്ധതി വിഹിതത്തിലെ ആദ്യ ഗഡു ഏപ്രിൽ എട്ടിനും കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബർ 12നുമാണ് ലഭിച്ചത്. ഡിസംബറിൽ ലഭിക്കേണ്ട മൂന്നാം ഗഡു മൂന്ന് ഗഡുക്കളായി നൽകാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു മാർച്ച് 18നും രണ്ടാം ഭാഗം 27നുമാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഭാഗം ഇതുവരെ നൽകിയിട്ടില്ല. വൈകിയാണ് പണം നൽകിയതെങ്കിലും 31ന് മുമ്പ് അത് ചെലവഴിച്ചില്ലെങ്കിൽ സഞ്ചിതനിധിയിലേക്ക് മടക്കി നൽകണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ അട്ടിമറിച്ച് സർക്കാർ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഏജൻസി മാത്രമായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയിരിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!