HomeNewsProtestകേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ യുഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി രാപകൽ സമരം നടത്തി

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ യുഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി രാപകൽ സമരം നടത്തി

udf-rapakal-samara-valanchery-2025

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ യുഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി രാപകൽ സമരം നടത്തി

വളാഞ്ചേരി : തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച ഇടതുസർക്കാരിനെതിരേയും വഖഫ് നിയമഭേദഗതിയിലൂടെ വർഗീയവിഭജനം ലക്ഷ്യമിടുന്ന മോദി സർക്കാരിനുമെതിരേയും യുഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി രാപകൽ സമരം നടത്തി. യുഡിഎഫ് ജില്ലാചെയർമാൻ പി.ടി. അജയ്‌മോഹനൻ ഉദ്ഘാടനംചെയ്തു. യുഡിഎഫ് മുനിസിപ്പൽ അധ്യക്ഷൻ പി. രാജൻനായർ അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി കെ.എം. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം പി. ഇഫ്തിക്കാറുദ്ദീൻ, യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ. സോയ ജോസഫ്, മുഹമ്മദലി നീറ്റുകാട്ടിൽ, വി. മധുസൂദനൻ, സലാം വളാഞ്ചേരി, അഷറഫ് അമ്പലത്തിങ്ങൽ, വിനു പുല്ലാനൂർ, മുജീബ് വാലാസി, അജേഷ് പട്ടേരി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!