പേരശ്ശനൂർ അവണംകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉഗ്രനരസിംഹ ട്രസ്റ്റ് ഏറ്റെടുത്തു
കുറ്റിപ്പുറം : പേരശ്ശനൂരിലെ അവണംകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉഗ്രനരസിംഹ ചാരിറ്റബിൾട്രസ്റ്റ് ഏറ്റെടുത്തു. വയ്യാവിനാട്ട് കിഴക്കെപ്പാട്ട് തറവാട്ടുകാരുടെ ഊരായ്‌മയിലുണ്ടായിരുന്ന ക്ഷേത്രം നൂറ്റാണ്ടുകളായി തകർന്ന് കാടുമൂടി അനാഥമായി കിടക്കുകയായിരുന്നു. തുടർന്ന് ഊരാളകുടുംബത്തിന്റെ താത്പര്യപ്രകാരം നാട്ടുകാർ ഉൾപ്പെടുന്ന അവണംകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപവത്‌കരിച്ചെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകാതെ മുടങ്ങി. ഈ സാഹചര്യത്തിലാണ് ട്രസ്റ്റിലെ നിശ്ചയപ്രകാരം തകർന്നുകിടക്കുന്ന ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്തുവരുന്ന ഉഗ്രനരസിംഹ ചാരിറ്റബിൾട്രസ്റ്റിനു കൈമാറിയത്.
ട്രസ്റ്റിന്റെ ലയനപ്രമാണം ട്രസ്റ്റി ബോർഡ് അംഗം സി. കൃഷ്ണദാസിൽനിന്ന് ഉഗ്രനരസിംഹ ചാരിറ്റബിൾട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ടി. മുരളീധരൻ ഏറ്റുവാങ്ങി. തിരൂർ ദിനേശ്, കുന്നത്ത് വളപ്പിൽ ബേബിദാസ്, കെ.കെ. മണികണ്ഠൻ, കെ.വി. സുരേഷ്‌ബാബു, കെ. സുരേഷ്, ടി.പി. ചന്ദ്രൻ, പി. ഹരിദാസൻ, ശശി നടുവട്ടം എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here