HomeNewsDevelopmentsകുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം : ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം സ്ഥലം സന്ദർശിച്ചു

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം : ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം സ്ഥലം സന്ദർശിച്ചു

ooralungal-kuttippuram

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം : ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം സ്ഥലം സന്ദർശിച്ചു

കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ് ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കാനുള്ള ഡി.പി.ആർ. തയ്യാറാക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ വിദഗ്‌ധസംഘം സ്ഥലം സന്ദർശിച്ചു. ആറുലക്ഷം രൂപയാണ് ഡി.പി.ആർ. തയ്യാറാക്കുന്നതിന് ഭരണസമിതി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ooralungal-kuttippuram
നവീകരണത്തിനൊപ്പം ഷോപ്പിങ് കോംപ്ളക്സും പഞ്ചായത്ത് ഓഫീസും നിർമ്മിക്കാനുള്ള പദ്ധതിയാണ് ഭരണസമിതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനെല്ലാംകൂടി 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയും എം.പി., എം.എൽ.എ. ഫണ്ടുകളും കച്ചവടമുറികൾ ആവശ്യമുള്ളവരിൽനിന്ന് തുക മുൻകൂറായി വാങ്ങിയുമൊക്കെ ഈ തുക സമാഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. ഈ രീതിയിൽ തുക കണ്ടെത്താൻ സാങ്കേതികതടസ്സങ്ങൾ ഉണ്ടെങ്കിൽ ബി.ഒ.ടി. അടിസ്ഥാനത്തിൽ നിർമാണം നടത്താനും ഭരണസമിതി ആലോചിക്കുന്നുണ്ട്. ഡി.പി.ആർ. തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയെ ചുമതലപ്പെടുത്തിയപ്പോൾ പഞ്ചായത്ത് മണ്ണുപരിശോധന നടത്തിയുള്ള റിപ്പോർട്ട് നൽകണമെന്നും അതിനുശേഷമേ ഡി.പി.ആർ. തയ്യാറാക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഊരാളുങ്കൽ. മണ്ണ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഊരാളുങ്കലിനാണെന്ന് പഞ്ചായത്തും നിലപാട് സ്വീകരിച്ചു. ഇതുസംബന്ധിച്ച കത്തും ഭരണസമിതി ഊരാളുങ്കലിന് അയച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ മണ്ണ് പരിശോധന അവർതന്നെ നടത്താൻ സന്നദ്ധമായതോടെയാണ് ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം എത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!