ഉല്ലാസഗണിതം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ശില്പശാലയും ഗണിത കിറ്റ് വിതരണവും നടന്നു
എടയൂർ:കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ 1,2 ക്ലാസ്സുകളിലെ ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും – രക്ഷിതാക്കൾക്കുള്ള ശില്പശാലയും ഗണിത കിറ്റ് വിതരണവും പരിപാടി വാർഡ് മെമ്പർ വി പി മുഹമ്മദ് റഫീഖ് എന്ന കുഞ്ഞോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി പി ഹുസൈൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുറ്റിപ്പുറം BRC ട്രൈനർ എസ് അച്ചുതൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് പി നൗഷാദ്, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് പി റസിയ ടീച്ചർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പി അഷ്‌റഫ്, പി കെ സിക്കന്ദർ, വി പി അഷ്‌റഫ്, ടി മജീദ്, കെ കെ മൊയ്‌ദീൻകുട്ടി മുസ്‌ലിയാർ,സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്,മറ്റു പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. ജെ വിജി ടീച്ചർ, പി.എ നുസൈബ ടീച്ചർ, പി റഷീല ടീച്ചർ, ഇ മൂസ വസീം മാസ്റ്റർ, പി റസിയ ടീച്ചർ, എ പി അഞ്ജലിദേവി ടീച്ചർ, വി ജമീല ടീച്ചർ, ടി പി സുലൈഖ ടീച്ചർ, വി ടി ജംഷീന ടീച്ചർ എന്നിവർ രക്ഷിതാക്കൾക്കുള്ള ശില്പശാലക്ക് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here