HomeNewsPublic Issueഅപ്രഖ്യാപിത ഹര്‍ത്താലില്‍ ആശങ്ക; ചിലയിടങ്ങളിൽ പ്രതിഷേധം നിയന്ത്രണം വിട്ടു

അപ്രഖ്യാപിത ഹര്‍ത്താലില്‍ ആശങ്ക; ചിലയിടങ്ങളിൽ പ്രതിഷേധം നിയന്ത്രണം വിട്ടു

bus-attacked

അപ്രഖ്യാപിത ഹര്‍ത്താലില്‍ ആശങ്ക; ചിലയിടങ്ങളിൽ പ്രതിഷേധം നിയന്ത്രണം വിട്ടു

മലപ്പുറം: ജമ്മു കത്വ സംഭവത്തിന് പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ ചിലയിടങ്ങളിൽ നിയന്ത്രണം വിട്ടു. ജനകീയ ഹർത്താൽ എന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടന്നിരുന്നത്. ആര് ആഹ്വാനം ചെയ്തതെന്ന് വെളിപ്പെടുത്താതെ ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തെ തുടര്‍ന്ന് രാവിലെ പലയിടങ്ങളിലും ആശയക്കുഴപ്പമുണ്ടായി.hartal-valanchery
വിഷു പ്രമാണിച്ച് പത്രമോഫീസുകള്‍ക്ക് ഇന്നലെ അവധിയായിരുന്നതിനാല്‍ ഇന്ന് പത്രമില്ല. വാട്‌സാപ്, ഫേസ്ബുക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലാണ് ഹര്‍ത്താൽ വാര്‍ത്ത ചിലർ പ്രചരിപ്പിച്ചത്. ടെലിവിഷന്‍ ചാനലുകൾ ഹർത്താലില്ലെന്ന വാര്‍ത്ത അവരുടെ ഫേസ്‌ബുക്ക് പേജിൽ നൽകിയിരുന്നു.
മലപ്പുറം ജില്ലയില്‍ ഹര്‍ത്താൽ പോലെയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കൊണ്ടോട്ടി, തിരൂര്‍ പ്രദേശങ്ങളിൽ വാഹനം തടഞ്ഞു. ഞായറാഴ്ച ജില്ലയില്‍ പലയിടങ്ങളിലും കടകളില്‍ കയറി ഇന്ന് ഹര്‍ത്താലാണ് കടകള്‍ തുറക്കരുതെന്ന് അറിയിച്ചിരുന്നു. അതിനാല്‍ പലയിടങ്ങളിലും കടകള്‍ തുറന്നിട്ടില്ല. മിക്ക ഇടങ്ങളിലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന് ചില ഉടമകള്‍ തന്നെ തീരുമാനിച്ചതായാണ് വിവരം.hartal-bus-stand-valanchery
വളാഞ്ചേരിയിൽ ഇന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു. ഇതിൽ ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. കോട്ടക്കലിൽ ഇന്ന് ഒരു മണിക്കൂറോളം സമരാനുകൂലികൾ ദേശീയപാതയിൽ തടസ്സം സൃഷ്ടിച്ചു. ഇവരെ പോലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു. വെട്ടിച്ചിറയിൽ ഒരു കെ‌എസ്‌ആർ‌ടി‌സി ബസിനും സ്വകാര്യ ബസിനും സമരാനുകൂലികൾ കല്ലെറിഞ്ഞു. കെ‌എസ്‌ആർ‌ടി‌സി സൂപ്പർ ഫാസ്റ്റ് ബസിനും തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണ്ണിക എന്ന ബസിനു നേരെയുമാണ് വെട്ടിച്ചിറയിൽ കല്ലെറു നടന്നത്. കല്ലേറു നടത്തിയവരിൽ ചിലരെ പോലീസ് പിടികൂടി.
ഹർത്താലിന്റെ മറവിൽ പലയിടങ്ങളിലും ചില രാഷ്ട്രീയ സംഘനകളുടെ അജണ്ടകളും നടപ്പാക്കപ്പെടുന്നുണ്ടെന്നും പറയപ്പെടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!