HomeNewsPoliticsകുറ്റിപ്പുറത്തെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാരമായില്ല

കുറ്റിപ്പുറത്തെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാരമായില്ല

Kuttippuram-Bus-stand

കുറ്റിപ്പുറത്തെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാരമായില്ല

കുറ്റിപ്പുറം: യുഡിഎഫ് ഭരിക്കുന്ന കുറ്റിപ്പുറം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത കോൺഗ്രസ്–ലീഗ് തർക്കത്തിന് പരിഹാരമായില്ല. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സ്ഥാനം വിട്ടുതരില്ലെന്ന നിലപാടുമായി മുസ്‌ലിം ലീഗും രംഗത്തെത്തിയതോടെ യുഡിഎഫ് വിഭാഗീയത രൂക്ഷമായി. നേരത്തെയുണ്ടായിരുന്ന പ്രസിഡന്റ് വസീമ വേളേരി ലീഗിലെ മുൻധാരണ പ്രകാരമാണ് രാജിവച്ചത്. ലീഗിലെ തന്നെ മറ്റൊരു വനിതാ അംഗത്തെ പ്രസിഡന്റാക്കാനും തീരുമാനമായിരുന്നു.

ഇതിനിടെയാണ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടു കോൺഗ്രസ് എത്തിയത്. ലീഗ് തുടർച്ചയായി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതായി ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജില്ലാ കമ്മിറ്റിക്കും യുഡിഎഫ് സംവിധാനത്തിനും പരാതി നൽകിയിരുന്നു. ഇതുവരെ തീരുമാനമായില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് ചേർന്ന ലീഗ് യോഗത്തിൽ, പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് നൽകേണ്ടതില്ലെന്ന തീരുമാനമാണ് ഉണ്ടായതെന്ന് അറിയുന്നു. 27നു രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. 23 സീറ്റുകളുള്ള പ‍ഞ്ചായത്തിൽ ഒൻപത് സീറ്റാണ് മുസ്‌ലിം ലീഗിനുള്ളത്. അഞ്ചു സീറ്റ് കോൺഗ്രസിനും. ശേഷിക്കുന്ന എട്ടു സീറ്റ് സിപിഎമ്മിനും ഒന്ന് ബിജെപിക്കുമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!