HomeNewsPoliticsബഡ്ജറ്റിലെ അവഗണന; ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം തപാൽ അയച്ച് പ്രതിഷേധിച്ചു ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

ബഡ്ജറ്റിലെ അവഗണന; ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം തപാൽ അയച്ച് പ്രതിഷേധിച്ചു ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

union-budget-2024-congress-protest

ബഡ്ജറ്റിലെ അവഗണന; ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം തപാൽ അയച്ച് പ്രതിഷേധിച്ചു ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ധനമന്ത്രിക്ക് ഓർമ്മക്കുറിപ്പുമായി രംഗത്തേക്ക്. കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്ന് ഓർമപ്പെടുത്താൻ കേരളത്തിന്റെ ഭൂപടം പോസ്റ്റൽ ആയി അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. വലിയകുന്ന് പോസ്റ്റ്‌ ഓഫീസ് പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് വിനു പുല്ലാനൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫാസിൽ പി സമദ്, കെ. എസ്. യു ജില്ലാ വൈസ് പ്രസിഡന്റ് ശരത് മേനോക്കി, മണ്ഡലം ഭാരവാഹികളായ മഹേഷ്‌ ഗീത, യൂസഫ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!