HomeNewsAccidentsതവനൂർ കാഞ്ഞിരകുറ്റിയിൽ ബസ് തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല

തവനൂർ കാഞ്ഞിരകുറ്റിയിൽ ബസ് തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല

unknown-death-kanjirakutti-kuttippuram

തവനൂർ കാഞ്ഞിരകുറ്റിയിൽ ബസ് തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല

കുറ്റിപ്പുറം: സംസ്ഥാനപാത 69ൽ ബസ് തട്ടി മരിച്ച കാൽനടയാത്രികനെ തിരിച്ചറിയാനായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് രാവിലെ 9.20നാണ് സംസ്ഥാന പാത 69ലെ കാഞ്ഞിരക്കുറ്റിയിൽ വച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ ബസ് തട്ടുന്നത്. എടപ്പാൾ ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എൽ-54-എച്-0304 നമ്പർ സ്കൂൾ ബസ് ആണ് കാഞ്ഞിരകുറ്റിയിൽ വച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. എന്നാൽ ഇതുവരെയായും മരണപ്പെട ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!