അബ്ദുൽനാസറിന്റെ സന്മനസ്സിൽ പുറമണ്ണൂരിലെ ഉണ്ണിക്കൃഷ്ണനും വീടായി
ഇരിമ്പിളിയം: പ്രവാസിയും ജീവകാരുണ്യപ്രവർത്തകനുമായ വലിയകുന്നിലെ കെ.എം. അബ്ദുൽനാസറിന്റെ നല്ലമനസ്സുകൊണ്ട് ഒരു കുടുംബത്തിനുകൂടി വീടായി. പുറണ്ണൂർ നിരവിൽ അങ്കണവാടിക്കു സമീപം താമസിക്കുന്ന ചിങ്ങംപറമ്പിൽ ഉണ്ണിക്കൃഷ്ണനാണ് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമായത്. നാസർ നൽകിയ സാമ്പത്തികസഹായത്തോടെ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് വീട് നിർമിച്ചുനൽകിയത്.
ഉണ്ണിക്കൃഷ്ണന്റേതുൾപ്പെടെ ഇരിമ്പിളിയം മണ്ഡലത്തിൽ മാത്രം ഏഴ് കുടുംബങ്ങൾക്കാണ് ഇദ്ദേഹത്തിന്റെ സഹായത്തിൽ വീട് ലഭിച്ചത്. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലുമായി കെ.പി.സി.സി.യുടെ ഭവന പദ്ധതിയിലുൾപ്പെടുത്തി നേരത്തെ നിർമിച്ച അഞ്ച് വീടുകളുൾപ്പെടെ നിലവിൽ 12 ഭവനങ്ങളുടെ താക്കോൽ ഇതിനകം കൈമാറിക്കഴിഞ്ഞതായി ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു പറഞ്ഞു.
ചിങ്ങംപറമ്പിൽ ഉണ്ണിക്കൃഷ്ണന് നൽകിയ വീടിന്റെ താക്കോൽദാനം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് നിർവഹിച്ചു. കെ.ടി. മൊയ്തു അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽനാസർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, വി. മധുസൂദനൻ, ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി.എ. നൂർ, മുഹമ്മദ് പാറയിൽ, വിനു പുല്ലാനൂർ, അഹമ്മദ്കുട്ടി , പി. സുധീർ, ഇ.കെ. രാജീവ്, ഉണ്ണി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here